KSDLIVENEWS

Real news for everyone

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്: വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

SHARE THIS ON

തൃശ്ശൂർ: കരുവന്നൂർ സഹകരണ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേട് 300 കോടി രൂപയോളം വരുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾക്കിടെ വായ്പ എടുത്ത ഒരാൾ ആത്മഹത്യ ചെയ്തു. ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദൻ (63) ആണ് ജീവനൊടുക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദൻ.

വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.


കരുവന്നൂർ ബാങ്കിൽ സോഫ്റ്റ്വേർ തിരിമറി; പ്യൂണും കമ്മിഷൻ ഏജന്റും മുതൽ വിരമിച്ചവർവരെ അഡ്മിൻമാർ…

വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ മുകുന്ദൻ മാനസികമായി പ്രയാസങ്ങൾ അനുഭവിച്ചിരുന്നതായി സഹോദരി പറഞ്ഞു.


കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുർന്ന് ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നൽകിയത്. നിരവധി പേർക്ക് ജപ്തി നോട്ടീസ് ലഭിച്ചതായി നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!