കൊടകര കുഴൽപ്പണ കവർച്ച കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. കെ. സുരേന്ദ്രൻ ഉൾപ്പെടെ 19 ബി ജെ പി നേതാക്കൾ കേസിൽ സാക്ഷികളാണ്. ആകെ 200 സാക്ഷികളാണ് കേസിലുള്ളത്. 22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് കുറ്റപത്രം. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

