KSDLIVENEWS

Real news for everyone

കുറ്റിപ്പുറത്ത് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിച്ച്‌ കാര്‍; നടുക്കുന്ന ദൃശ്യങ്ങള്‍

SHARE THIS ON

കുറ്റിപ്പുറം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ പ്രവാസി മരിച്ചു. പുത്തനത്താണി കരിങ്കപ്പാറ സ്വദേശി അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്.

ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരക്ക് കുറ്റിപ്പുറം – തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ വെച്ചാണ് അപകടം.

കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കുട്ടറിനെ തെറിപ്പിച്ച ശേഷം സമീപത്തെ കടയുടെ മതിലില്‍ ഇടിച്ചാണ് നിന്നത്. സ്കൂട്ടര്‍ യാത്രികര്‍ തവനൂര്‍ മദിരശേരിയിലുള്ള ബന്ധുവിനെ കണ്ട് മടങ്ങുന്ന വഴിയാണ് അപകടം.

യു.എ.ഇ അല്‍ ഐനില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. കുടെ യാത്ര ചെയ്ത ഭാര്യ റുഖിയ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അബ്ദുല്‍ ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!