KSDLIVENEWS

Real news for everyone

അമ്മയെ രക്ഷിക്കാന്‍ പാമ്പിനെ ഓടിക്കാന്‍ ശ്രമിച്ചു, കടിയേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

SHARE THIS ON

തമിഴ്‌നാട് തൂത്തുക്കുടിയില്‍ വീടിനകത്തെത്തിയ മൂര്‍ഖന്‍ പാമ്ബിനെ ഓടിക്കാന്‍ ശ്രമിച്ച അഞ്ചുവയസ്സുകാരന്‍ കടിയേറ്റ് മരിച്ചു

തൂത്തുക്കുടി(തമിഴ്‌നാട്) : അമ്മയെ പാമ്ബുകടിയില്‍ നിന്ന് രക്ഷപ്പെടുത്തി മകന്‍ മരണത്തിന് കീഴടങ്ങി. തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിക്കടുത്തുള്ള കടപ്പൂരിലെ തെക്കന്‍ കുപ്പണപുരം സ്വദേശി പെരുമാളിന്‍റെ മകന്‍ കാര്‍ത്തിക് രാജയാണ് (5) പാമ്ബ് കടിയേറ്റ് മരിച്ചത്. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വീടിന്റെ ഭിത്തിക്ക് സമീപമുള്ള ദ്വാരത്തിലൂടെ എത്തിയ പാമ്ബാണ് കാര്‍ത്തിക്കിനെ കടിച്ചത്.

പെരുമാളിന്‍റെ ഭാര്യ അര്‍ച്ചനയ്ക്ക് സംസാരശേഷി ഇല്ല. ഈ ദമ്ബതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഇന്നലെ (19.08.2022) രാത്രി അര്‍ച്ചന തന്റെ മൂത്തമകന്‍ കാര്‍ത്തിക് രാജയെ (5) അടുത്ത് ഇരുത്തി അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ഭിത്തിക്ക് സമീപമുള്ള ദ്വാരത്തിലൂടെ മൂര്‍ഖന്‍ പാമ്ബ് വീടിന്റെ അകത്ത് കയറിയത്. ഇതുകണ്ട കാര്‍ത്തിക് അമ്മയെ കടിക്കാതിരിക്കാന്‍ അതിനെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കാര്‍ത്തിക്കിന് പാമ്ബുകടിയേറ്റു.

ബോധരഹിതനായി താഴെ വീണ കുട്ടിയെ രക്ഷിതാക്കള്‍ കടമ്ബൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ വെച്ച്‌ കുട്ടിയെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കടമ്ബൂര്‍ പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ട നടപടികള്‍ക്കായി അയച്ചു. സംഭവത്തില്‍ കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കാര്‍ത്തിക്കിന്‍റെ മരണം ഗ്രാമത്തെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!