നായയുമായി സ്റ്റേഷനിൽ; പൊലീസുകാരനെ ചവിട്ടിവീഴ്ത്തി: മധ്യവയസ്കൻ അറസ്റ്റിൽ

തൃശൂർ∙ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിൽ നായയുമായി എത്തി മധ്യവയസ്കന്റെ പരാക്രമം. സ്റ്റേഷനിലെ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. സംഭവത്തിൽ കൂനംമൂച്ചി സ്വദേശി വിൻസെന്റിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പരാതി ലഭിച്ചതിനെ തുടർന്ന് വിൻസെന്റിനോടു പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. സ്റ്റേഷനിലേക്കു വിളിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ ഇയാൾ ഗേറ്റിൽ വാഹനമിടിപ്പിക്കുകയും പിന്നീട് പൊലീസുകാരനെ ചവിട്ടുകയുമായിരുന്നു

