KSDLIVENEWS

Real news for everyone

ക്രോം ബ്രൗസർ ഉടൻ അപ്ഡേറ്റ് ചെയ്യുക; പുതിയ അപ്ഡേറ്റിൽ പരിഹരിച്ചത് 353 സുരക്ഷാ പ്രശ്നങ്ങൾ

SHARE THIS ON

ക്രോം ബ്രൗസറിന് വേണ്ടി സുപ്രധാന സുരക്ഷാ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട അപ്ഡേറ്റ് ആണിത്. വിൻഡോസ്, മാക്ക്ഒഎസ്, ലിന‍ക്സ് ഒഎസുകൾക്ക് വേണ്ടിയുള്ള ‘ക്രോം 156’ അപ്ഡേറ്റാണ് പുറത്തിറക്കിയത്. ഗ്രാഫിക്സ്, ആക്സസിബിലിറ്റി, റെൻഡറിങ്, കമ്മ്യൂണിക്കേഷൻ ഫീച്ചറുകൾ എന്നിവയിലെ ആറ് നിർണായക ബഗുകൾ ഉൾപ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ‌

വരുംദിവസങ്ങളിലായി ഈ അപ്ഡേറ്റ് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്ന്‌ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. ലിനക്സ് ഉപയോക്താക്കൾ 156.0.8078.47 എന്ന പതിപ്പും, വിൻഡോസ്, മാക് ഉപയോക്താക്കൾ 156.0.8078.47 അല്ലെങ്കിൽ 156.0.8078.48 എന്നീ സുരക്ഷിതമായ പാച്ച് പതിപ്പുകളുമാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.

ഇപ്പോൾ പരിഹരിച്ച ഈ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഈ പിഴവുകൾ ഹാക്കർമാർ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതായി തെളിവുകളില്ല.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം !

ക്രോമിലെ മൂന്ന് ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് ‘Help’ എന്നതിൽ പോകുക, തുടർന്ന് ‘About Google Chrome’ ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ലഭ്യമാകും. അപ്‌ഡേറ്റിന് ശേഷം ബ്രൗസർ റീലോഞ്ച് (Relaunch) ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!