KSDLIVENEWS

Real news for everyone

7 ദിവസം അഴിക്കുള്ളിലാക്കാൻ തക്കതായ കാരണമില്ല: മൗലികാവകാശങ്ങൾ ചവിട്ടിമെതിക്കുന്നു: ഹൈക്കോടതിയിൽ ഹർജി നൽകി സിജെപി

SHARE THIS ON

ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കോക്രോച്ച് പാർ‌ട്ടി (സിജെപി) ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം നഗ്നമായി ലംഘിച്ചുകൊണ്ടാണ് നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടിയതെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ അടിയന്തരവാദം കേൾക്കണമെന്ന് സിജെപി ഡൽഹി ഹൈക്കോടതിയോട് അഭ്യർഥിച്ചു. ദസറ അവധിയായതിനാൽ ഈ ആഴ്ച കോടതിയില്ലാത്തതിനാലാണ് അടിയന്തര രാത്രികാല സിറ്റിങ് വേണമെന്ന് സിജെപി ആവശ്യപ്പെട്ടത്. എന്നാൽ ഹർജി ഇന്നു രാത്രി പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

‘‘സൗരവിനെയും അശുതോഷിനെയും തുടർച്ചയായി ഏഴ് ദിവസം അഴിക്കുള്ളിലാക്കാൻ തക്കതായ ഒരു കാരണവുമില്ല. സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട് നിരത്തിയ കാരണങ്ങൾ തികച്ചും വിചിത്രവും അസംബന്ധവുമാണ്. പൊലീസിന്റെ അപേക്ഷ അതേപടി പകർത്തിവയ്ക്കുക മാത്രമാണ് മജിസ്ട്രേട്ട് ചെയ്തത്. രണ്ടുപേരുടേയും മൗലികാവകാശങ്ങൾ പരസ്യമായി ചവിട്ടിമെതിക്കപ്പെടുകയാണ്. സ്വാഭാവിക നീതി പൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അധികാരത്തിന്റെ നഗ്നമായ ദുരുപയോഗത്തിൽ ഞങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും നേതാക്കളുടെ മോചനം ഉറപ്പാക്കാനുമാണ് ഞങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്’’– സിജെപിയുടെ ലീഗൽ സെൽ മേധാവി രത്‌ന സിങ് പറഞ്ഞു.

നേരത്തെ സൗരവിന്റെയും അശുതോഷിന്റെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഒക്ടോബർ 21വരെ നീട്ടിയിരുന്നു. ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ച് ഒക്ടോബർ 13 നാണ് ഇരുനേതാക്കളെയും കസ്റ്റഡിയിലെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!