ഹലാൽ വിവാദം മതമൈത്രി തകർക്കാനുള്ള നീക്കം; ബിജെപി പ്രചാരണം കേരളം അംഗീകരിക്കില്ല: കോടിയേരി

തിരുവനന്തപുരം > ഹലാൽ വിഷയം സമൂഹത്തിന്റെ മതമൈത്രി തകർക്കാൻ ശ്രമിച്ചുകൊണ്ടുള്ളതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ഹലാൽ ചർച്ചകൾ അനാവശ്യമാണ്, ഇത്തരം ചർച്ചകളിലൂടെ മതപരമായി വിഭജിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.
മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. അത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് കരുതുന്നില്ല- കോടിയേരി പറഞ്ഞു.

