KSDLIVENEWS

Real news for everyone

കേന്ദ്ര സർവകലാശാലയിൽ 742 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി; ചടങ്ങിൽ നിന്ന് എം.പിയും എം.എൽ.എയും ഔട്ട്

SHARE THIS ON

പെരിയ: കോവിഡ് പ്രോട്ടോകോളിനാൽ നിയന്ത്രിക്കപ്പെട്ട ചടങ്ങിൽ 742 വിദ്യാർഥികൾ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ കേന്ദ്ര സർവകലാശാല ബിരുദധാരികളായി. തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദ ദാന സമ്മേളനം കേരള-കേന്ദ്ര സര്‍വകലാശാല പെരിയ കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്നു.

പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. 2018-2020 ബാച്ചിെൻറ ബിരുദദാന സമ്മേളനമാണ് നടന്നത്. 29 പേർക്ക് ബിരുദവും 652 പേർക്ക് ബിരുദാനന്തര ബിരുദവും 52 പേർക്ക് പിഎച്ച്.ഡി ബിരുദവും ഒമ്പത് പേർക്ക് പി.ജി ഡിപ്ലോമ ബിരുദവും നൽകി. ഹെലിപാഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, വൈസ് ചാൻസലർ ഇൻ ചാർജ് പ്രഫ. കെ.സി. ബൈജു, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദാക്ഷൻ എന്നിവർ രാഷ്ട്രപതിയെ വരവേറ്റു. ബാൻഡ് വാദ്യ അകമ്പടിയോടെയുള്ള അക്കാദമിക് ഘോഷയാത്രയോടെയാണ് ബിരുദദാന സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചത്. രാഷ്ട്രപതി, ഗവർണർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വിവിധ സ്‌കൂളുകളുടെ ഡീനുമാര്‍, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

ചടങ്ങിൽ നിന്ന്​ എം.പിയും എം.എൽ.എയും ഔട്ട്​

കാസർകോട്: രാഷ്ട്രപതി പങ്കെടുത്ത കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സ്ഥലം എം.പിയും എം.എൽ.എയും പുറത്ത്. രാഷ്ട്രപതിയെ സ്വീകരിക്കാൻ ഹെലിപ്പാഡിലേക്ക് ഇരുവർക്കും ക്ഷണമുണ്ടെങ്കിലും ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് വിവാദമായത്.

കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ വ​ഴി​വി​ട്ടു​ക​ളി​ക്കു​ക​യാ​ണെ​ന്ന്​ കാ​സ​ർ​കോ​ട് എം.​പി. രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ കു​റ്റ​പ്പെ​ടു​ത്തി. ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​ത്​ ആ​രൊ​ക്കെ​യെ​ന്ന്​ രാ​ഷ്​​ട്ര​പ​തി​ഭ​വ​നാ​ണ്​ തീ​രു​മാ​നി​ച്ച​തെ​ന്ന്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ അ​ടി​സ്​​ഥാ​ന ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ക്കാ​തെ സ​മ്പൂ​ർ​ണ കാ​വി​വ​ത്​​ക​ര​ണ​മാ​ണ്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തു​ന്ന​തെ​ന്നും സ്​​ഥ​ലം എം.​പി​യെ​ന്ന​നി​ല​ക്ക്​ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​ന്​ ന്യാ​യീ​ക​ര​ണ​മൊ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല സ്​​ഥി​തി​ചെ​യ്യു​ന്ന ഉ​ദു​മ മ​ണ്ഡ​ലം എം.​എ​ൽ.​എ സി.​എ​ച്ച്. കു​ഞ്ഞ​മ്പു​വും ബി​രു​ദ​ദാ​ന ച​ട​ങ്ങി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. രാ​ഷ്​​ട്ര​പ​തി പ​​ങ്കെ​ടു​ക്കു​ന്ന ഒ​രു പ​രി​പാ​ടി മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം​പോ​ലും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ അ​റി​ഞ്ഞ​തെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല കൈ​ക്കൊ​ണ്ട ന​ട​പ​ടി​യി​ൽ അ​തൃ​പ്​​തി അ​റി​യി​ച്ച്​ വി.​സി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​താ​യും സി.​എ​ച്ച്. കു​ഞ്ഞ​മ്പു പ​റ​ഞ്ഞു.

യാത്രക്കിടയിലും ജനങ്ങളെ അഭിവാദ്യംചെയ്ത് രാഷ്​ട്രപതി

ഉ​ദു​മ: ബി​രു​ദ​ദാ​ന ച​ട​ങ്ങി​നെ​ത്തി​യ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് യാ​ത്ര​ക്കി​ട​യി​ൽ വേ​ഗ​ത കു​റ​ച്ച് ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. പെ​രി​യ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങി ഉ​ദു​മ താ​ജ് ഹോ​ട്ട​ലി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടു​ത​വ​ണ വാ​ഹ​ന​വ്യൂ​ഹ​ത്തി​െൻറ വേ​ഗ​ത കു​റ​ച്ച് ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. ഇ​തു​മൂ​ലം 10 മി​നി​റ്റ് വൈ​കി​യാ​ണ് രാ​ഷ്​​ട്ര​പ​തി ച​ട​ങ്ങി​നെ​ത്തി​യ​ത്. 3.30ന് ​തു​ട​ങ്ങാ​നി​രു​ന്ന പ​രി​പാ​ടി നാ​ലു മ​ണി​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. രാ​ഷ്​​ട്ര​പ​തി​യോ​ടൊ​പ്പം ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു.

പ്രതിഷേധ ശ്രമം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കസ്​റ്റഡിയിലെടുത്തു

ഉ​ദു​മ: രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​െൻറ സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ മു​ന്‍ക​രു​ത​ലാ​യി ബേ​ക്ക​ല്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍, നേ​താ​ക്ക​ളാ​യ കെ.​ആ​ര്‍. കാ​ര്‍ത്തി​കേ​യ​ന്‍, ന​വ​നീ​ത് ച​ന്ദ്ര​ന്‍, യു. ​പ്ര​വാ​സ് എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പെ​രി​യ ബ​സ്​​സ്​​റ്റോ​പ്പി​ല്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ഷ്​​ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യ അ​തേ നി​മി​ഷ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ഷ്​​ട്ര​പ​തി​യു​ടെ പ​രി​പാ​ടി​യി​ലേ​ക്ക് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി​യെ ക്ഷ​ണി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!