ഉത്തരാഖണ്ഡ് ദുരന്തം; കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.
60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്താനായത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കൽ പോലീസ്, അർദ്ധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നൽപ്രളയമുണ്ടായത്. എൻ.ടി.പി.സി.യുടെ തപോവൻ-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്

