KSDLIVENEWS

Real news for everyone

യുദ്ധഭീതിയില്‍നിന്ന് അവരെത്തി; ആദ്യസംഘത്തില്‍ 242 പേര്‍

SHARE THIS ON

യുദ്ധഭീതിയിലുള്ള യുക്രൈനില്‍നിന്ന് ഇന്ത്യക്കാരുമായി തിരിച്ച ആദ്യവിമാനം ഡല്‍ഹിയിലെത്തി. വിദ്യാര്‍ത്ഥികളടക്കമുള്ള 242 പേരുമായാണ് ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാനമെത്തിയത്.

സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ എംബസി ആരംഭിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ കുടുംബങ്ങള്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. യുക്രൈനില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ആവശ്യമായ എല്ലാം സഹായങ്ങളും എംബസി നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും യുക്രൈനില്‍ പഠനം നടത്തുന്നത്. നാട്ടിലേക്ക് മടങ്ങിയതോടെ ഇവരുടെ പഠനം ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികളെ കൂടാതെ മറ്റുള്ളവരും വിമാനത്തിലുണ്ടായിരുന്നു. യുക്രൈനിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലയക്കാന്‍ നടപടി സ്വീകരിച്ചു.

നാളെയും ബോറിസ്പില്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ സര്‍വീസുണ്ടാകും. മൂന്ന് വന്ദേഭാരത് മിഷന്‍ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതുകൂകൂടാതെ, ഈ മാസം 25, 27, മാര്‍ച്ച്‌ ആറ് തിയതികളില്‍ മറ്റു പ്രത്യേക വിമാനസര്‍വീസുകള്‍ കൂടി സജീകരിച്ചിട്ടുടെന്ന് എംബസി അറിയിച്ചു. വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!