KSDLIVENEWS

Real news for everyone

ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത്

SHARE THIS ON

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഷാജ് കിരണും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത്. ബിജെപി ഭരിക്കുന്ന കർണാടകയിലെ ഊർജ്ജമന്ത്രി വി സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.null

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, ഷാജ് കിരണിന്റെ സുഹൃത്ത് രജിത്ത് എന്നയാൾക്കൊപ്പം കർണാടകയിലെ ഊർജ മന്ത്രി വി സുനിൽകുമാറിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഷാജ് കിരൺ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 2021 സെപ്റ്റംബർ 24നാണ് ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും മുഖ്യമന്ത്രിയുമായി അടുത്തുള്ള ബന്ധമുള്ളയാളെന്നും ബിലീവേഴ്സ് ചർച്ചുമായി ഇടനിലക്കാരനായി നിൽക്കുന്നയാൾ എന്നുമായിരുന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം. എന്നാൽ പുറത്തുവരുന്ന ചിത്രങ്ങൾ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാജ് കിരണിന്റെ ബിജെപി ബന്ധമാണ് ചിത്രങ്ങളിൽ കൂടി വ്യക്തമാകുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷാജ് കിരണിനൊപ്പം ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു? ഇതിന് പാർട്ടി നേതൃത്വത്തിന് അറിവുണ്ടോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ ജില്ലാ ഘടകങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ബിജെപി വക്താവായ സന്ദീപ് വാര്യർക്കെതിരെ പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നു എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!