KSDLIVENEWS

Real news for everyone

കല്യാണവേദിയിൽ ആഘോഷവെടിവയ്പ്, ഒരു മരണം; വരൻ അറസ്റ്റിൽ

SHARE THIS ON

ലക്‌നൗ ∙ ഉത്തർപ്രദേശിൽ കല്യാണവേദിയിൽ ആഘോഷവെടിവയ്പിനിടെ ഉണ്ടായ അപകടത്തിൽ ഒരു മരണം. സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലുണ്ടായ സംഭവത്തില്‍ വരനാണ് വെടിയുതിർത്തത്. സംഭവത്തില്‍ വരൻ മനീഷ് മദേഷിയെ അറസ്റ്റ് ചെയ്ത് എഫ്ഐആർ ഫയൽ ചെയ്തതായി പൊലീസ് അറിയിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മനീഷിന്റെ സുഹൃത്തായ ജവാൻ ബാബു ലാൽ യാദവാണ് വെടിയേറ്റു മരിച്ചത്. ബാബു ലാലിന്റെ തോക്ക് ഉപയോഗിച്ചാണ് മനീഷ് വെടിയുതിർത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വരനെ രഥത്തില്‍ ആനയിച്ച് കൊണ്ടുവന്നതും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർത്തതും വിഡിയോയിൽ വ്യക്തമായി കാണാം. തോക്ക് പൊലീസ് കണ്ടെടുത്തു. പൊതുയിടങ്ങളിലും ആഘോഷ പരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് രാജ്യത്തു വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!