മുഖ്യമന്ത്രിയെ ആക്രമിച്ചവര്‍ക്ക് ടിക്കറ്റെടുത്തത് DCC; പണം ഇപ്പോഴും കൊടുത്തിട്ടില്ല: പി.പി ദിവ്യ

കണ്ണൂര്‍: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂര്‍ ഡി.സി.സിയില്‍ നിന്നാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ട്രാവല്‍ ഏജന്‍സിക്ക് ഇതുവരെ പണം കൊടുത്തിട്ടില്ലെന്നും ദിവ്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഡി.സി.സിയില്‍നിന്ന് വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് ട്രാവല്‍ ഏജന്‍സി ടിക്കറ്റ് ബുക്ക് ചെയ്തതന്നും ദിവ്യ പോസ്റ്റില്‍ കുറിച്ചു.

