KSDLIVENEWS

Real news for everyone

ആശ്വാസം, ഇവര്‍ക്കിനി പഠനം തുടരാം; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി ചൈന

SHARE THIS ON

ബീജിങ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരുന്നതിനായി തിരികെ പോകാന്‍ അനുമതി. ചൈനയുടെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും. ചൈനീസ് സര്‍ക്കാറിന്റെ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി രണ്ടു വര്‍ഷത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കു ശേഷമാണ് ചൈന ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തിരികെയെത്തുന്നത് ചൈന വിലക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ചൈനയിലേക്കു തിരികെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ പഠനം തുടരുന്നതിന് വിദ്യാര്‍ഥികളെ തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ രംഗത്തെടക്കം ചൈനയില്‍ പഠിച്ചിരുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കൊവിഡിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിച്ചിരുന്നത്. മറ്റ് രാജ്യങ്ങളൊക്കെ വിദ്യാര്‍ഥികളെ തിരിച്ചുവിളിച്ചപ്പോഴും ചൈന അനുമതി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും വീസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈനീസ് അധികൃതര്‍ അറിയിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങളുടെ കാത്തിരിപ്പിന് ഫലം കണ്ടിരിക്കുന്നു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്കു മനസ്സിലാകും. ചൈനയിലേക്ക് വീണ്ടും സ്വാഗതം” – ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോങ് ട്വീറ്റ് ചെയ്തു. ചൈനയില്‍നിന്നു നാട്ടിലേക്കു മടങ്ങിയ 23,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം തുടരാനാകാതെ ബുദ്ധിമുട്ടിയിരുന്നു. നേരത്തെ ഘട്ടംഘട്ടമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ചൈനയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശ്രീലങ്ക, പാക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചൈനയിലേക്ക് മടങ്ങിയിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, ബിസിനസുകാര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വിസ അനുവദിക്കാനുള്ള തീരുമാനവും ചൈനീസ് അധികൃതര്‍ കൈക്കൊണ്ടു. അവരിലേറെപ്പേരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചൈനയില്‍ പഠിക്കുന്നുണ്ട്.

ക്ലബ് ഹൗസ് ചര്‍ച്ചക്കിടെ ‘ഇന്ത്യ മൂര്‍ദാബാദ്, പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം; ടെക്കികള്‍ക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!