KSDLIVENEWS

Real news for everyone

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിനോദ സഞ്ചാരിയായ സ്ത്രീ മരിച്ചു, പുഴയിലിറങ്ങിയത് മുന്നറിയിപ്പ് അവഗണിച്ച്

SHARE THIS ON

അട്ടപ്പാടി: പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദ സഞ്ചാരികളെയാണ് ആന ആക്രമിച്ചത്. വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി പുഴയിൽ നിന്ന് മാറാതെ സാഹസം കാട്ടിയതാണ് ഒരാളുടെ ജീവൻ നഷ്ടമാകുന്നതിലേക്ക് വഴിവച്ചത്.

ആനയുടെ ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ സ്ത്രീയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനയെ കാണാൻ സാഹസം കാട്ടിയതാണ് അപകടമായതെന്നും അപായ മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ പുഴയിൽ നിന്ന് മാറിയില്ലെന്നും വനപാലകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!