KSDLIVENEWS

Real news for everyone

പശ്ചിമേഷ്യയിൽ സമാധാനം പുലരുമോ? അമേരിക്കയും ഇറാനും മൂന്ന് മണിക്കൂർ ചർച്ച നടത്തി

SHARE THIS ON

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മൂന്ന് മണിക്കൂർ നീണ്ട നിർണായക കൂടിക്കാഴ്ച നടത്തി അമേരിക്കയും ഇറാനും. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ സമ്മേളത്തിന്റെ ഭാഗമായെത്തിയ ഇറാൻ പ്രതിനിധികളുമായാണ് യുഎസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. കൂടിക്കാഴ്ച മികച്ച രീതിയിൽ മുന്നോട്ട് പോയെന്നും, അടുത്തഘട്ട ചർച്ചകൾ ഉടൻ നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.

യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജാരഡ് കുഷ്നറുമാണ് ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ന്യൂയോർക്കിലുണ്ട്. എന്നാൽ കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്നതിൽ വ്യക്തതയില്ല.

അമേരിക്ക സൈനിക സമ്മർദം നിർത്തിവെച്ച്, ഉപരോധം നീക്കിയാൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളിൽ തുറക്കാമെന്ന് ഇറാൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച. നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ചർച്ചയിൽ ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിലാണ് യുഎസ്-ഇസ്രയേൽ സഖ്യം സംയുക്തമായി ഇറാനെതിരെ കടന്നുകയറ്റം ആരംഭിച്ചത്. പശ്ചിമേഷ്യയെ യുദ്ധസമാനമായ സാഹചര്യത്തിലെത്തിച്ച ആക്രമണം തുടങ്ങി ഏഴാം മാസത്തിലേക്ക് കടന്നശേഷമാണ് പുതിയ നയതന്ത്ര നീക്കം. ഈ കൂടിക്കാഴ്ച പുതിയ ചർച്ചകൾക്കും പരിഹാരങ്ങൾക്കും വഴിതുറക്കുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!