KSDLIVENEWS

Real news for everyone

വഖഫ് ബോര്‍ഡ് പുനഃസംഘടന; പുതിയ അംഗങ്ങള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

SHARE THIS ON

കൊച്ചി: വഖഫ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍ക്കെല്ലാം നോട്ടീസയച്ച് ഹൈക്കോടതി. ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു. സര്‍ക്കാരിന് പുനഃസംഘടനയ്ക്കുള്ള അധികാരമുണ്ടെന്നായിരുന്നു എജിയുടെ മറുപടി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിലവില്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്.

വഖഫ് ബോര്‍ഡിലെ പ്രതിനിധ്യത്തെ ചൊല്ലി കാന്തപുരം വിഭാഗവും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിലൂടെ പരിഹാരം കാണാന്‍ ശ്രമം നടന്നിരുന്നു. മുഖ്യമന്ത്രിയുടെ സമവായ ഫോര്‍മുല പ്രകാരം, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോര്‍ഡ് അംഗത്വമൊഴിയുകയും പകരം കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്തുകയും ചെയ്യും.

ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും തുടര്‍ന്ന് തൊടിയൂരിനെ ചെയര്‍മാനാക്കുകയും ചെയ്യും. എന്നാല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതില്‍ കാന്തപുരം വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

error: Content is protected !!