സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

ദുബായ്: യുഎഇയിലെ ജീവകാരുണ്യ, മാനുഷിക സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എംബിആർജിഐ) 15 കോടി ദിർഹം അനുവദിച്ചു. മാനുഷിക പ്രവർത്തനങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സഹായം.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ 11 ജീവകാരുണ്യ, മാനുഷിക സേവന സംഘടനകളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവിയും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള എംബിആർജിഐയുടെ തുടർച്ചയായ പ്രതിബദ്ധതയാണ് പുതിയ ധനസഹായം വ്യക്തമാക്കുന്നതെന്ന് ഷൈഖ് ഹംദാൻ പറഞ്ഞു.
ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3, തരാഹും ചാരിറ്റി ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്മെന്റ്, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, യുഎഇ ഫുഡ് ബാങ്ക്, ബെയ്ത് അൽ ഖൈർ സൊസൈറ്റി, ദാർ അൽ ബർ സൊസൈറ്റി, അൽ ജലീല ഫൗണ്ടേഷൻ, ഫുജൈറ ചാരിറ്റി അസോസിയേഷൻ, നൂർ ദുബായ്, ഡിജിറ്റൽ സ്കൂൾ എന്നിവയുമായാണ് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.
2015ൽ സ്ഥാപിതമായ എംബിആർജിഐ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിച്ചുവന്ന 30ലേറെ സംരംഭങ്ങളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

