കൊച്ചിയില്‍ യുവാവിന് ക്രൂരമര്‍ദനം; തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു

കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മര്‍ദനത്തിന് കാരണം. ആന്റണി ജോണ്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചത്. ഈ മാസം 11നാണ് സംഭവം നടന്നത്.
രാത്രി ഒമ്ബത് മണിയോടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. നഗ്നനാക്കി കെട്ടിയിട്ട് മര്‍ദിച്ചെന്ന് ആന്റണി ജോണ്‍ മൊഴി നല്‍കി. എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. ആലുവ സ്വദേശി തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്നാണ് ആന്റണി പൊലീസിനോട് പറഞ്ഞത്.
14-ാം തിയതിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

