KSDLIVENEWS

Real news for everyone

രാഹുലിന്റെ വിശ്വസ്തനായിരുന്ന അശോക് തന്‍വറും കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും തൃണമൂലിലേക്ക്

SHARE THIS ON

ന്യൂഡൽഹി: ഹരിയാണ കോൺഗ്രസ് മുൻ അധ്യക്ഷനും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിമായിരുന്ന അശോക് തൻവറും മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദും തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാകും ഇവർ തൃണമൂൽ അംഗത്വമെടുക്കുക.

മുൻ ജെഡിയു എംപി പവൻ വർമയും തൃണമൂലിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. 2019 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട മുൻ എം.പി കൂടിയായ അശോക് തൻവർ ഈ വർഷം ആദ്യം സ്വന്തം പാർട്ടി രൂപവത്കരിച്ചിരുന്നു.


1983-ൽ ഇന്ത്യ ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയപ്പോൾ സംഘത്തിലുണ്ടായിരുന്ന കീർത്തി ആസാദ് നേരത്തെ ബിജെപിയിലായിരുന്നു. തുടർന്ന് 2018-ലാണ് കോൺഗ്രസിൽ ചേർന്നത്. ബിഹാറിലെ ദർഭാംഗയിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!