KSDLIVENEWS

Real news for everyone

കൊല്ലം ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

SHARE THIS ON

കൊല്ലം: ദേശീയപാത 66 ൽ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംക്ഷനിൽ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂർ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റി.


തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. സംഭവസ്ഥലത്ത് തന്നെ വാനിന്റെ ഡ്രൈവർ മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!