KSDLIVENEWS

Real news for everyone

പൊളിച്ചിട്ട റോഡിൽ ഒടുവിൽ ടാറിങ്: മുഖം മിനുക്കി കാസർകോട് എംജി റോഡ്

SHARE THIS ON

കാസർകോട് ∙ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജല അതോറിറ്റി മാസങ്ങൾക്കു മുൻപ് പൊളിച്ച റോഡ് ഒടുവിൽ ടാറിങ് നടത്തി. കാസർകോട് നഗരത്തിലെ തിരക്കേറിയ എംജി റോഡാണു പൊളിച്ചത്. ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുലിക്കുന്ന് അതിഥിമന്ദിരത്തിനടുത്ത് പുതുതായി നിർമിച്ച ടാങ്കിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കാനാണു റോഡ് പൊളിച്ചത്.

പൈപ്പ് ഇടൽ ജോലി പൂർത്തിയായിട്ടു മാസം ഏറെയായെങ്കിലും പൊളിച്ച റോഡ് നന്നാക്കിയില്ല. ഇതു ഗതാഗത പ്രശ്നത്തിനിടയാക്കിയിരുന്നു. ചന്ദ്രഗിരി ജംക‍്ഷൻ മുതൽ ജനറൽ ആശുപത്രിയുടെ മുൻവശം വരെയാണു പൊട്ടിപൊളിച്ചത്. പൊളിച്ചതോടെ റോഡിൽ നിറയെ കരിങ്കൽ കഷ്ണങ്ങൾ ചിതറിയിരുന്നു. ഇരുചക്ര വാഹന–കാൽനട യാത്രക്കാർക്കു ദുരിതമായിരുന്നു. ഫണ്ടിന്റെ ലഭ്യതകുറവാണു ടാറിങ് പ്രവൃത്തി വൈകാൻ കാരണമായതെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!