പോക്സോ കേസിൽ അച്ഛൻ അറസ്റ്റില്‍; മനോവിഷമം മൂലം മകൻ ജീവനൊടുക്കി

പാമ്പാടി ∙ പോക്സോ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോട്ടയം വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ അഖിൽ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിറിമാൻഡ് ചെയ്തിരിക്കുകയാണ്.
ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നു കരുതുന്നു. ആത്മഹത്യാ കുറിപ്പ് വീട്ടിൽ നിന്നു കണ്ടെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പാമ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അഖിൽ.

