KSDLIVENEWS

Real news for everyone

ഉഭയജീവി ഗവേഷക സൊണാലി ഗാര്‍ഗ് അടക്കം 42 യുവശാസ്ത്രജ്ഞര്‍ക്ക് ദേശീയ പുരസ്‌കാരം

SHARE THIS ON

ന്യൂഡല്‍ഹി: ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത ഉഭയജീവി ഗവേഷക സൊണാലി ഗാര്‍ഗ് അടക്കം 42 പേര്‍ ദേശീയ യുവശാസ്ത്രപുരസ്‌കാരത്തിന് അര്‍ഹരായി. 40 വയസില്‍ താഴെയുള്ളവരും വിവിധ പഠനമേഖലകളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയവരുമായ ശാസ്ത്രജ്ഞര്‍ക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ഐ.എന്‍.എസ്.എ) നല്‍കുന്ന പുരസ്‌കാരമാണിത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പ്ലാന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി നയ്യാരും 2022 ലെ പുരസ്‌കാര ജേതാക്കളില്‍ പെടുന്നു. സാധാരണയായി 40 പേര്‍ക്കാണ് യുവശാസ്ത്ര പുരസ്‌കാരം നല്‍കുന്നതെങ്കിലും, ഇത്തവണ 42 പേര്‍ക്ക് അവാര്‍ഡ് നല്‍കി. യുവഗവേഷകര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായി ‘ഐ.എന്‍.എസ്.എ. മെഡല്‍ ഫോര്‍ യങ് സയന്റിസ്റ്റസ്’ പരിഗണിക്കപ്പെടുന്നു. 1974 മുതലാണ് യുവഗവേഷകര്‍ക്ക് ഈ അവാര്‍ഡ് നല്‍കി തുടങ്ങിയത്. 2021 വരെ 925 പേര്‍ ഈ ബഹുമതിക്ക് അര്‍ഹരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!