ക്ഷീണിതനാണെന്ന് പലവട്ടം പറഞ്ഞു’ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം നല്കിയില്ല; , രാഹുല് ഗാന്ധിക്കെതിരെ ഇഡി

ദില്ലി : ഇ ഡിയുടെ ചോദ്യങ്ങള്ക്ക് ക്ഷമയോടെ മറുപടി നല്കിയെന്ന രാഹുല് ഗാന്ധിയുടെ (rahul gandhi) വാദം തള്ളി ഏജന്സി
നാലിലൊന്ന് ചോദ്യങ്ങള്ക്കും ഉത്തരം നല്കിയില്ലെന്ന് ഇഡി വൃത്തങ്ങള് പറയുന്നു. ക്ഷീണിതനാണെന്ന് രാഹുല് പലവട്ടം പറഞ്ഞെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (enforcement directorate) വിശദീകരണം, എന്നാല് തന്റെ ഊര്ജ്ജത്തില് ഉദ്യോഗസ്ഥര് അത്ഭുതം പ്രകടിപ്പിച്ചെന്ന് രാഹുല് അവകാശപ്പെട്ടിരുന്നു.
ഇഡിയെ ഭയമില്ല;അത് വലിയ വിഷയവുമല്ല ; യുവാക്കളുടെ തൊഴിലില്ലായ്മ വലിയ പ്രശ്നം; അഗ്നിപഥ് പിന്വലിക്കും വരെ പോരാടും-രാഹുല്ഗാന്ധി
ഇഡിയെ ഭയമില്ലെന്ന് രാഹുല് ഗാന്ധി.(rahul gandhi)എത്ര മണിക്കൂര് ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോണ്ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുല് ഗാന്ധി പറഞ്ഞു. നാഷണല് ഹെറാള്ഡ് കേസില് അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല് ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര് ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല് ഇഡി ഓഫീസില് നിന്നും മടങ്ങിയത്. ഇനി അടുത്ത ആഴ്ചയെ ചോദ്യം ചെയ്യലുള്ളൂവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് രാഹുല് ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്ന് ആരോപിച്ച് കോണ്ഗ്രസ് ജനപ്രതിനിധികളും പ്രവര്ത്തകരും ദില്ലിയില് വന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന് പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടര്ന്ന് ഇന്ന് രാഹുല്ഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു,
അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്ഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു. പദ്ധതി പിന്വലിക്കും വരെ പോരാട്ടം തുടരും. കോണ്ഗ്രസ് രാജ്യത്തെ യുവാക്കള്ക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുല് ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകള് ഇല്ലാതാക്കി. യുവാക്കള്ക്ക് തൊഴില് നല്കുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുല് ആരോപിച്ചു, സൈന്യത്തില് ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സര്ക്കാര് തകര്ത്തു. റാങ്കുമില്ല, പെന്ഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുല് ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുല് ഗാന്ധി പറഞ്ഞു
നാഷണല് ഹെറാള്ഡ് കേസില് കോണ്ഗ്രസ് മുന് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. നാഷണല് ഹെറാള്ഡ് കേസില് അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല് ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര് ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല് ഇഡി ഓഫീസില് നിന്നും മടങ്ങിയത്.
നാഷണല് ഹെറാള്ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്സ് കമ്ബനിയും രാഹുല് ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്ബനിയും തമ്മില് നടത്തിയ സാമ്ബത്തിക ഇടപാടുകള് സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്ക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെര്ക്കന്റൈസ് എന്ന കമ്ബനിയുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില് നിന്നും വിവരങ്ങള് തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള് സമര്പ്പിക്കാന് കൂടുതല് സമയം രാഹുല് തേടിയിട്ടുണ്ട്.

