KSDLIVENEWS

Real news for everyone

കാസര്‍കോട് പൂച്ചക്കാട് വന്‍ കവര്‍ച്ച: ഇരുനില വീട്ടില്‍ നിന്നും 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നു

SHARE THIS ON

പൂച്ചക്കാട്: ഹൈദോസ് ജുമാ മസ്ജിദിന് പിറക് വശം താമസിക്കുന്ന പരേതനായ വടക്കന്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മെര്‍ച്ചന്റ് നേവി ജീവനക്കാരനുമായ വടക്കന്‍ മുനീറിന്റെ ഇരുനില വീട്ടില്‍ നിന്നും 4 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നു. വീടിന്റെ മുകളിലെ ജനല്‍ പാളി തുരന്ന് അകത്ത് കടന്നതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. വെളുപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കുന്ന മുനീര്‍ ഇന്ന് 6 മണിക്കാണ് എഴുന്നേറ്റത്. രാസവസ്തുകള്‍ സ്‌പ്രെ ചെയ്ത ബോധം കൊടുത്തിയായിരിക്കും കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നു. ബേക്കല്‍ പോലീസ് അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!