KSDLIVENEWS

Real news for everyone

പൊതുജന ശ്രദ്ധക്ക്, രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ 3 കുട്ടികളെ കാണാനില്ല, വിവരം ലഭിക്കുന്നവര്‍ അറിയിക്കുക

SHARE THIS ON

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില്‍ 3 വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുല്‍ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്.

രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഇന്ന് സ്കൂളില്‍ എത്തിയിരുന്നില്ലെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്ബറിലോ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!