കാസർഗോഡ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4861 പേർ
കാസർകോട് : വീടുകളിൽ 3955 പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 906 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4861 പേരാണ് . പുതിയതായി 236 പേരെ നീരിക്ഷണത്തിലാക്കി . സെന്റിനൽ സർവ്വ അടക്കം 476 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു . 1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട് . 297 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു