കാസർഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം
ഉപ്പള : കാസർകോട് ജില്ലയിൽ വീണ്ടും കോവിഡ് മരണം . ഉപ്പള സ്വദേശി ഷഫീഖാണ് ( 48 ) മംഗലാപുരത്ത് ചികിൽസയിലിരിക്കെ മരിച്ചത് . ഇദ്ദേഹത്തിന്റെ ഭാര്യയും മംഗലാപുരത്ത് ചികിൽസയിലാണ് . കർണാടകയിൽ മരിച്ചതിനാൽ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ല . ഖബറടക്കം കല്ലാപ്പുവിൽ നടത്താനാണ് തീരുമാനം.ഷഫീഖിന്റെ മരണത്തോടെ ജില്ലയിലെ കോവിഡ് മരണങ്ങൾ നാലായി . രാവണേശ്വരം തഴോട്ട് കുന്നുമ്മങ്ങാനത്തെ മാധവൻ ( 67 ) ഇന്നലെയാണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത് .