KSDLIVENEWS

Real news for everyone

ഐപിഎൽ ഇത്തവണ യു എ ഇയിൽ, സെപ്തംബർ 19 ന് ആദ്യ മത്സരം , ഫൈനൽ നവംബർ 8 ന്

SHARE THIS ON

മുംബയ് : കൊവിഡ് ഭീതിയെ തുടർന്ന് അനിശ്ചിതത്വത്തിലായ ക്രിക്കറ്റ് മാമാങ്കം ഐ പി എൽ സെപ്തംബർ 19 ന് യു എ ഇയിൽ തുടങ്ങും . ഫൈനൽ നടത്തുക നവംബർ 8 നായിരിക്കുമെന്നും ഐ പി എൽ ഗവേർണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അറിയിച്ചു . രാജ്യത്ത് കൊവിഡ് സ്ഥിതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വച്ച് കൊവിഡ് നടത്താനുളള സാദ്ധ്യത മങ്ങി . ഇതോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിന്റെ 13 ആം എഡിഷന് യു എ ഇ വേദിയായി മാറിയത് . മത്സര ക്രമങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളും അടുത്തയാഴ്ച നടക്കുന്ന ഐ പി എൽ ഗവേർണിംഗ് കൗൺസിലിൽ തീരുമാനിക്കും . മാർച്ച് മാസം മുതൽ മേയ് വരെ നീണ്ടുനിൽക്കുന്ന 60 മത്സരങ്ങളടങ്ങിയ ഷെഡ്യൂളായിരുന്നു ആദ്യം തീരുമാനിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!