KSDLIVENEWS

Real news for everyone

കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയേയും അമ്മായിമ്മയേയും തലയറുത്ത് കൊലപ്പെടുത്തി

SHARE THIS ON

കാൺപൂർ : കുടുംബ വഴക്കിനെ തുടർന്ന് 28 കാരൻ ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി . അരിവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു . കാൺപൂരിലെ സർദാർ കോത്ത്വാലി പൊലീസ് സ്റ്റേഷൻ ഏരിയയിലുള്ള ഹൗദപൂർവയിൽ സംഭവം . പിറ്റേദിവസം യുവാവ് കൊലയ്ക്ക് ഉപയോഗിച്ച അരിവാളുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു . വ്യാഴാഴ്ച രാത്രിയാണ് കൊലനടത്തിയത് . വിവാഹത്തിന് പിന്നാലെ വീട്ടിൽ ഉണ്ടായ നിരന്തരം വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു . സംഭവദിവസം യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി വഴക്കായി . തർക്കത്തിനിടെ അമ്മായിയമ്മ മകളെ പിന്തുണച്ച് രംഗത്തെത്തി . ഇതോടെ യുവാവ് കൂടുതൽ പ്രകോപിതനാവുകയായിരുന്നു . തുടർന്ന് അരിവാളെടുത്ത് ഇയാൾ ഭാര്യയെയും അമ്മായിയമ്മയെയും തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!