KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിന്റെ ആസ്ഥാനമെന്ന്
വി.ഡി സതീശൻ

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശിച്ച്‌ വി.ഡി.സതീശന്‍ എം.എല്‍.എ. നിയമസഭയില്‍ നടന്ന അവിശ്വാസപ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് സതീശന്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. വില്യം ഷേക്‌സ്‌പിയറുടെ പ്രശസ്തമായ ജൂലിയസ് സീസര്‍ എന്ന നാടകത്തിലെ ബ്രൂട്ടസിനോട് മുഖ്യമന്ത്രിയെ ഉപമിച്ചു കൊണ്ടാണ് സതീശന്‍ പ്രസംഗം ആരംഭിച്ചത്. ബ്രൂട്ടസിനെ ബഹുമാന്യന്‍ എന്നാണ് മാര്‍ക്ക് ആന്റണി വിശേഷിപ്പിച്ചത്. അതുപോലെ മുഖ്യമന്ത്രിയെയും ബഹുമാന്യന്‍ എന്ന് ഞാനും വിശേഷിപ്പിക്കുകയാണ്. പക്ഷേ ആദരണീയനായ മുഖ്യമന്ത്രി കപ്പിത്താനായ കപ്പല്‍ ചുഴിയിലും കൊടുങ്കാറ്റിലുംപെട്ട് ആടിയുലയുകയാണെന്ന് സതീശന്‍ പറഞ്ഞു.

നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണ്. അങ്ങനെയുള്ള കപ്പിത്താന്റെ കാബിനില്‍ തന്നെയാണ് കള്ളനുള്ളത്. അദ്ദേഹത്തിന്റെ ഓഫീസിലെ ഏറ്റവും പ്രബലനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിയെ വരെ വരുതിയിലാക്കി. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് 2 ലക്ഷം ശമ്ബളത്തില്‍ ഐ.ടി പാര്‍ക്കിന് കീഴില്‍ ജോലി ലഭിച്ചിട്ട് അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും. മറ്റു പലര്‍ക്കും ഈ കള്ളക്കടത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ലൈഫില്‍ കൈക്കൂലി 9 കോടി
പാവപ്പെട്ടവര്‍ക്ക് വീട് വച്ചുനല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിയെ സര്‍ക്കാര്‍ കൈക്കൂലി മിഷനാക്കി മാറ്റി. ഇതിനായി ചട്ടം ലംഘിച്ച്‌ വിദേശത്ത് നിന്നുകൊണ്ടുവന്ന 20 കോടി എവിടെ പോയി. ലൈഫ് മിഷനില്‍ 4.5 കോടിയാണ് കമ്മിഷനെന്ന കാര്യം തനിക്ക് അറിയാമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് തന്നെ ഒരു ടി.വി ചാനലില്‍ പറഞ്ഞതാണ്. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും സതീശന്‍ ചോദിച്ചു. കടം എടുക്കല്‍ മാത്രമാണ് ധനമന്ത്രിയുടെ പണി.

‘ജലീല്‍ ദിവ്യ പുരുഷന്‍’

മന്ത്രി കെ.ടി.ജലീലിനെതിരെയും സതീശന്‍ ആരോപണം ഉന്നയിച്ചു. ജലീല്‍ ‘ദിവ്യ’ പുരുഷനാണ്. കള്ളക്കടത്തിന് വിശുദ്ധഗ്രന്ഥത്തെ അദ്ദേഹം മറയാക്കി. മന്ത്രിക്ക് സക്കാത്ത് കൊടുക്കണമെന്നുണ്ടായിരുന്നെങ്കില്‍ അത് സ്വന്തം കൈയില്‍ നിന്ന് കൊടുക്കണമായിരുന്നുവെന്നും ജലീല്‍ പറഞ്ഞു. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മൗനിയായി ഇരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ 51 വെട്ട് വെട്ടി കൊല്ലരുതെന്നും സതീശന്‍ അഭ്യര്‍ത്ഥിച്ചു.

സതീശന്റെ മറ്റ് ആരോപണങ്ങള്‍

 കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തെ പങ്കാളികളാക്കിയില്ല

 സംസ്ഥാനത്ത് നിയമന നിരോധനം,​ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചു

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വരെ പാര്‍ട്ടിക്കാര്‍ പണം തട്ടിയിട്ടും നടപടി എടുത്തില്ല

 കണ്‍സള്‍ട്ടന്‍സി രാജിനെ കുറിച്ച്‌ ധവള പത്രം ഇറക്കണം

 വിമാനത്താവളം സംബന്ധിച്ച്‌ സംസ്ഥാനത്തിന്റെ ടെണ്ടര്‍ തുക അദാനിക്ക് ചോര്‍ത്തി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!