കോൺഗ്രസിന് പുതിയ അദ്ധ്യക്ഷൻ ആറ് മാസത്തിനുള്ളിൽ ;
ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും;
കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പുതിയ അധ്യക്ഷനെ ആറ് മാസത്തിനകം കണ്ടെത്താൻ പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായി. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുവരെ സോണിയ ഗാന്ധി തുടരണമെന്ന് പ്രവർത്തകസമിതി യോഗം പ്രമേയം പാസാക്കിയിരുന്നു
അതേസമയം പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ എഐസിസി സമ്മേളനം വിളിച്ചു ചേർക്കണമെന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്. നാടകീയ രംഗങ്ങളാണ് പ്രവർത്തക സമിതി യോഗത്തിലുണ്ടായത്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ പരസ്യ വിമർശനവുമായി കപിൽ സിബൽ ട്വീറ്റ് ചെയ്തു
ട്വീറ്റ് വിവാദമായതോടെ രാഹുൽ ഗാന്ധി സിബലിനെ വിളിക്കുകയും ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. കത്തിൽ ഒപ്പുവെച്ച ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിച്ചു. താൻ പദവി ഒഴിയുകയാണെന്നും പുതിയ അധ്യക്ഷനെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നും സോണിയ ഗാന്ധിയും അറിയിച്ചു. കത്ത് പുറത്തുവിട്ടവർക്കെതിരെ നടപടി വേണമെന്ന് പ്രവർത്തക സമിതിയിൽ ആവശ്യമുയർന്നെങ്കിലും സോണിയ ഗാന്ധി ഇതിന് വിസമ്മതിച്ചു.