കോഴിക്കോട് ദേശീയപാതയില്‍ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 5 പേർക്ക് പരുക്ക്

കോഴിക്കോട്∙ കൊയിലാണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മൂടാടിക്കടുത്ത് ദേശീയപാതയില്‍ വെള്ളറക്കാട് ഞായറാഴ്ച രാത്രിയാണ് അപകടം. പയ്യോളി അങ്ങാടി മണിയൂർ സ്വദേശിയായ റിട്ട. അധ്യാപകൻ കൃഷ്ണൻ (80) ആണ് മരിച്ചത്.
കൃഷ്ണന്റെ ഭാര്യ ശാരദ (72), പയ്യോളി ആനന്ദ് ഹൗസിലെ അനൂപ് (51), അനീഷ് (47), ദിവ്യ (40), അനൻ കൃഷ്ണൻ (12) എന്നിവർക്ക് പരുക്കേറ്റു. കൃഷ്ണനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ശാരദ, മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

