KSDLIVENEWS

Real news for everyone

വോട്ടർപ്പട്ടിക പുതുക്കൽ ; നിരീക്ഷകൻ ജില്ലയിലെത്തി

SHARE THIS ON

കാസർഗോഡ് ; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടർപ്പട്ടിക പുതുക്കലിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച വോട്ടർപ്പട്ടിക നിരീക്ഷകൻ കെ.ഗോപാലകൃഷ്ണ ഭട്ട് ജില്ലയിലെത്തി.
ആദ്യദിനം മഞ്ചേശ്വരം, കാസർകോട് താലൂക്ക് ഓഫീസുകൾ സന്ദർശിച്ചു. വോട്ടർപ്പട്ടിക പുതുക്കലിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 2.30-ന് ജില്ലയിലെ എം.പി., എം.എൽ.എ.മാരുടെയും അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും യോഗവും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!