KSDLIVENEWS

Real news for everyone

2022 ഐ.പി.എല്‍ സീസണില്‍ 10 ടീമുകള്‍; നിര്‍ദേശത്തിന് ബി.സി.സി.ഐ അംഗീകാരം നല്‍കി

SHARE THIS ON

അഹമ്മദാബാദ്: 2022-ലെ ഐ.പി.എൽ സീസണിൽ ഇനി 10 ടീമുകൾ മാറ്റുരയ്ക്കും. രണ്ടു ടീമുകളെ കൂടി ടൂർണമെന്റിന്റെ ഭാഗമാക്കാനുള്ള നിർദേശത്തിന് ബി.സി.സി.ഐ അനുമതി നൽകിയതോടെയാണിത്

വ്യാഴാഴ്ച അഹമ്മദാബാദിൽ ചേർന്ന ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഐ.പി.എല്ലിൽ ഇതാദ്യമായാണ് 10 ടീമുകൾ മത്സരിക്കാൻ പോകുന്നത്. നേരത്തെ 2011, 2012, 2013 സീസണുകളിൽ ഒമ്പത് ടീമുകൾ വീതം ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

അടുത്ത വർഷത്തെ സീസൺ സാധരണ പോലെ എട്ടു ടീമുകളെ പങ്കെടുപ്പിച്ച് നടക്കും. തുടർന്നാകും 2022-ൽ പുതുതായി വരുന്ന രണ്ടു ടീമുകൾക്കായുള്ള ലേലം നടക്കുക.

രണ്ടു ടീമുകൾ കൂടി കൂടുതലായി വരുന്നതോടെ 2022 സീസണിൽ 94 മത്സരങ്ങളോളം ഉണ്ടാകുമെന്നും ബി.സി.സി.ഐ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!