മലയോര മേഘലയിൽ വീണ്ടും കോവിഡ് ആശങ്ക ;
ബന്തടുക്കയിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ്
കുറ്റിക്കോൽ : ഗ്രാമപഞ്ചായത്തിലെ മലാംകുണ്ടിൽ നേരത്തെ കോവിഡ് സ്ഥിരീകരിച്ച പാണത്തൂരിലെസർക്കാർ ആശുപത്രിയിലെ എൻഡോസൾഫാൻ വണ്ടി
ഡ്രൈവറുടെ വീട്ടിൽ കുട്ടികളടക്കം അഞ്ചുപേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മലാംകുണ്ട് സ്വദേശിക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇയാൾ ചികിത്സയിലാണ് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി പേർ ക്വാറൻ്റയിനിൽ കഴിയുകയും ടെസ്റ്റ് നടത്തുകയും ചെയ്തു. എന്നാൽ കുടുംബാംഗങ്ങൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ബേഡകം താലൂക്ക് ആശുപത്രിയിൽ പന്ത്രണ്ടോളം പേർക്ക് ടെസ്റ്റ് നടത്തിയെങ്കിലും ആരുടെയും പരിശോധനാഫലം പോസിറ്റീവ് ആയിട്ടില്ല.ഒരു കുടുംബത്തിലെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മലാകുണ്ട് പ്രദേശം അതീവ ജാഗ്രതയിലാണ്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും പഞ്ചായത്തും ആവശ്യമായ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്