KSDLIVENEWS

Real news for everyone

കണ്ണൂരിലെ സ്‌കൂളില്‍ ശുചീകരണത്തിനിടെ നാടന്‍ ബോംബുകള്‍ കണ്ടെത്തി

SHARE THIS ON

കണ്ണൂർ: ആറളം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് നാടൻബോംബുകൾ കണ്ടെത്തി. ശുചീകരണത്തിനിടെ പെൺകുട്ടികളുടെ ശൗചാലയത്തിൽനിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കി.

ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ആറളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി.

കണ്ടെത്തിയ ബോംബുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ പരിസരത്തും സമീപപ്രദേശങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!