കോഴിക്കോട് ഫുട്ബോള്‍ താരങ്ങള്‍ക്ക് നേരെ കുപ്പിയേറ്

കോഴിക്കോട് | ഗോകുലം കേരള എഫ് സി താരങ്ങള്‍ക്ക് നേരെ കുപ്പിയേറ്. രണ്ട് വിദേശതാരങ്ങള്‍ക്ക് പരുക്കേറ്റു. ഗോകുലം വനിതാ ടീമിലെ വിദേശ താരങ്ങള്‍ക്ക് നേരെയാണ് കുപ്പിയേറുണ്ടായത്.
ഇവര്‍ക്ക് നേരെ മദ്യലഹരിയിലായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മദ്യക്കുപ്പി എറിയുകയായിരുന്നു. കുപ്പിയെറിഞ്ഞ അരുണ്‍ കുമാര്‍ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. കെനിയ, ഘാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗോകുലം താരങ്ങള്‍ക്ക് നേരെയാണ് കുപ്പിയെറിഞ്ഞത്.

