ലണ്ടനില്‍ നടന്ന ലേലത്തില്‍ ടിപ്പു സുല്‍ത്താന്റെ വാളിന് ലഭിച്ചത് 140 കോടി രൂപ

ലണ്ടൻ; മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തില്‍ ലഭിച്ചത് 14 ദശലക്ഷം പൗണ്ട് (140 കോടിയോളം രൂപ).
ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളില്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന്, സംഘാടകര്‍ വിശദീകരിച്ചു. 18-ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പടയോട്ടങ്ങളാണ് ടിപ്പുവിനെ പ്രശസ്തനാക്കിയത്. 1775നും 1779നും ഇടയില്‍ മറാഠാ ഭരണാധികാരികളുമായി ടിപ്പു യുദ്ധം ചെയ്തിരുന്നു.

”ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തില്‍ ഏറ്റവും മൂല്യമുള്ള ആയുധമാണ് ഈ വാള്‍. ടിപ്പുവിന് ഈ വാളിനോടുണ്ടായിരുന്ന അടുപ്പവും ഇതിന്റെ നിര്‍മാണ വൈദഗ്ധ്യവുമെല്ലാം ഈ വാളിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു.” – ലേലം നടത്തിയ ഒലിവര്‍ വൈറ്റ് വിശദീകരിച്ചു. ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയില്‍ നിന്നാണ് ഈ വാള്‍ കണ്ടെടുത്തത്.

