വിസ്മയക്ക് സമാനമായ ദുരന്തം; തീരദു:ഖത്തില്‍ പാലക്കാട്ടെ സൗപര്‍ണികയുടെ കുടുംബം

പാലക്കാട്: വിസ്മയക്ക് സമാനമായ ദുരന്തം ഏറ്റുവാങ്ങിയ ഒരുകുടുംബമുണ്ട് പാലക്കാട്. മണപ്പുള്ളിക്കാവിലെ ബാലകൃഷ്ണന്‍റെയും ഇന്ദിരാ ദേവിയുടെ മകള്‍ സൗപര്‍ണിക ബംഗലൂരുവില്‍ ജീവനൊടുക്കിയിട്ട് ഏഴരക്കൊല്ലം. സ്ത്രീധന പീഡനക്കേസ് ഇന്നും വിചാരണയില്‍. മകള്‍ക്ക് നീതിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം. ദിവസങ്ങളെണ്ണി മുന്നോട്ട് പോവുകയാണ് മകളെ നഷ്ടപ്പെട്ട മണപ്പുള്ളിക്കാവിലെ ഈ അമ്മ. 2014 ജനുവരി 11 നാണ് ഒരുകൊല്ലവും എട്ടുമാസവും നീണ്ടുനിന്ന ദാന്പത്യം അവസാനിപ്പിച്ച് സൗപര്‍ണിക എന്ന ആയുര്‍വേദ ഡോക്ടര്‍ ബംഗലൂരുവിലെ വീട്ടില്‍ ജീവനൊടുക്കിയത്. ബംഗലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുനില്‍കുമാറിന് സൗപര്‍ണികയെ വിവാഹം ചെയ്തയക്കുന്പോള്‍ ചോദിച്ച സ്ത്രീധനമത്രയും നല്‍കി.

