KSDLIVENEWS

Real news for everyone

ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ മസ്‌കത്തും

SHARE THIS ON

ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ ഒമാന്റെ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചു. യു സിറ്റി ഗൈഡ്സ്, ഹൗസ് ബ്യൂട്ടിഫുള്‍ എന്നീ ട്രാവല്‍ വെബ്സൈറ്റുകളെ ഉദ്ധരിച്ച്‌ അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലിയിലെ വെനീസ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, ഫ്രാന്‍സിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവയും മസ്‌കത്തിന് പുറമെ പട്ടികയിലുണ്ട്.

മസ്‌കത്തിനെ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ഭൂപ്രകൃതികള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, ഒമാനി ബീച്ചുകളുടെ ഭംഗി, സഞ്ചാരികളെ ക്രൂയിസുകളില്‍ കൊണ്ടുപോകുന്ന ഡൈവിങ് ക്ലബ് പോലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

The post ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ മസ്‌കത്തും

Leave a Reply

Your email address will not be published.

error: Content is protected !!