Flash news
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് 19
ഭോപ്പാൽ • മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു . തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ‘ എന്റെ പ്രിയപ്പെട്ട നാട്ടുകാരേ , എനിക്ക് കോവിഡ് -19 ലക്ഷണങ്ങളുണ്ടായിരുന്നു , ഒരു പരിശോധനയ്ക്ക് ശേഷം എന്റെ റിപ്പോർട്ട് പോസിറ്റീവ് ആയി തിരിച്ചെത്തി ‘ . മുഖ്യമന്ത്രിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ എല്ലാവരെയും ക്വാറീനിലാക്കിയിട്ടുണ്ട് .