ഇന്ത്യയില്‍ കോവിഡ് രോഗികൾ 13 ലക്ഷം കവിഞ്ഞു ; ആകെ മരണ സംഖ്യ 31,358

ദിനം പ്രതി 40,000ത്തിന് മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രാജ്യത്ത് ഏറ്റവുമധികം പിടിമുറക്കിയത് മഹാരാഷട്രയാണ്. സംസ്ഥാനത്ത് ഇതുവരെ 1.4 ലക്ഷം കേസുകളും 13,132 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു.
രണ്ടാമതായിതമിഴ്‌നാട് ആണ്.ഇവിടെ 53,132 കേസുകളും 3,320 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിലവില്‍ 14000 സജീവ കേസുകളുണ്ട്.1.10 ലക്ഷം ആലുകള്‍ രോഗമുക്തി നേടി. കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചില സംസ്ഥാനങ്ങളില്‍ പൂര്‍ണമായും ചിലയിടത്ത് ഭാഗിമായുമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 1.5 കോടി ആളുകളെ ബാധിച്ച വൈറസ് 6.3 ലക്ഷം ജനങ്ങളുടെ ജീവന്‍ അപഹരിച്ചു.