KSDLIVENEWS

Real news for everyone

അറബിക് ക്ലബ് ഉദ്ഘാടനവും അനുമോദന സംഗമവും നടത്തി

SHARE THIS ON

മൊഗ്രാൽ പുത്തൂർ: ജി.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ സ്കൂളിൽ അലിഫ് അറബിക് ക്ലബിന്റെ ഉദ്ഘാടനം അക്കാദമിക രംഗത്തും സേവന രംഗത്തും മികച്ച അധ്യാപകനായ യൂസുഫ് മാസ്റ്റർ വയനാട് നിർവ്വഹിച്ചു.
സെമിറ്റിക് ഭാഷകളിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന, യു എൻ ഒ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണെന്നും തുടങ്ങി അറബി ഭാഷയുടെ പ്രധാന്യത്തെ കുറിച്ചും അറബി ക്ലബിന്റെ പ്രാധാന്യത്തെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് മാഹിൻ കുന്നിലിന്റെ അധ്യക്ഷതയിൽ സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റഹീസ് സ്വാഗതവും മുഹമ്മദ് മുബഷിർ ഖിറാഅത്തും നടത്തി. തുടർന്ന് അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂൾ,സബ്ജില്ല,ജില്ല തലങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് രാഘവൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ, സീനിയർ അധ്യാപിക പ്രമീള ടീച്ചർ, എസ് ആർ ജി കൺവീനർമാരായ ജനാർന്ദനൻ മാസ്റ്റർ നസീല ടീച്ചർ ക്ലബ് വിദ്യാർത്ഥി പ്രതിനിധി ആസിയത്ത് നാഫില തുടങ്ങിയവർ ആശംസ അറിയിച്ചു. ശേഷം വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ കലാപ്രകടനങ്ങൾ നടന്നു അധ്യാപകരായ സെയ്ദലവി മാസ്റ്റർ അലി അക്ബർ മാസ്റ്റർ സാദിഖ് മാസ്റ്റർ, സൗദ ടീച്ചർ, ഖമറുന്നിസ ടീച്ചർ, സഫീദ ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!