KSDLIVENEWS

Real news for everyone

തമിഴ്‌നാട്ടില്‍ നവദമ്പതിമാരെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

SHARE THIS ON

ചെന്നൈ: കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹിതരായ യുവതിയേയും യുവാവിനേയും പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.


മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. മധുര പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ദമ്പതിമാര്‍ തങ്ങളിരുവരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായെന്നും മൊഴി നല്‍കി. രേഷ്മയുടെ ബന്ധുക്കളുമായി സ്റ്റേഷനില്‍ നിന്നുതന്നെ ഇവര്‍ വീഡിയോ കോള്‍ വഴി സംസാരിക്കുകയും ചെയ്തിരുന്നു.





ദമ്പതിമാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ദമ്പതിമാരെ തിരയാനോ പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാനോ ശ്രമിക്കേണ്ടതില്ലെന്ന് ഗ്രാമത്തിലെ മുതിര്‍ന്ന വ്യക്തികള്‍ വീട്ടുകാരെ ഉപദേശിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!