KSDLIVENEWS

Real news for everyone

മണിപ്പുര്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച്‌ ജോണ്‍ ബ്രിട്ടാസ്‌; കേന്ദ്രസര്‍ക്കാര്‍ സമീപനം മാറ്റണം

SHARE THIS ON

ന്യുഡല്‍ഹി > മണിപ്പുര്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി. പ്രദേശത്തെ ഇന്റര്‍നെറ്റ് നിരോധനം നീക്കണമെന്നും, അക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുന്നത് വൈകിയാണെന്നും ബ്രിട്ടാസ് പറഞ്ഞു പെണ്കുട്ടികളെ നഗ്നരാക്കി നടത്തിയതിന്റെ വിവരങ്ങള്‍പോലും ഇപ്പോള് മാത്രമാണ് പുറത്തുവന്നത്. ഇന്റര്നെറ്റ് ഷട്ട്ഡൗണ് കാരണമാണ് പലതും പുറത്തു വരാത്തത്. വിവരങ്ങള്‍ അറിയുവാനും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മണിപ്പുര്‍ കലാപത്തില്‍കേന്ദ്രസര്ക്കാരിന്റെ നയം മാറ്റണമെന്നും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരണമെന്നും ബ്രിട്ടാസ് രാജ്യസഭയില് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!