മടിക്കൈ പഞ്ചായത്ത് സെക്രട്ടറിയെ അസഭ്യം പറഞ്ഞ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

നീലേശ്വരം : പഞ്ചായത്ത് സെക്രട്ടറിയെ ഔദ്യോഗിക വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞെന്ന കേസിൽ 3 പേർ അറസ്റ്റിൽ. മടിക്കൈ പഞ്ചായത്ത് സെക്രട്ടറി കെ.പി.ശശിധരന്റെ ഔദ്യോഗിക വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ മടിക്കൈ കോങ്ങോട്ടെ പ്രിയേഷ് (34), പ്രജിഷ് (36), മേക്കാട്ടെ ബിജോയ് കൃഷ്ണൻ (40) എന്നിവരെയാണ് നീലേശ്വരം എസ്ഐ, കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടറി സഞ്ചരിച്ച പഞ്ചായത്ത് വാഹനം മൂവരും ചേർന്നു തടഞ്ഞത്