സെക്രട്ടറിയേറ്റിലെ തീപിടുത്തം: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടണം ; പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ സെഷനിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമാണെന്ന ആക്ഷേപവുമായി പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ ഗവര്‍ണർ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഏതൊക്കെ ഫയലുകൾ നഷ്ടമായി എന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കത്തിപ്പോയത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ തന്നെയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.